ഞങ്ങളുടെ(MCA 2000-03) ക്യാമ്പസ് ജീവിതത്തിന്റെ ചിരിയും കളിയും സന്തോഷങ്ങളും നൊമ്പരങ്ങളും പങ്കുവെയ്ക്കുന്ന ആ സുദിനം ..പത്തനംതിട്ടയുടെ സാങ്കേതിക വിദ്യാഭ്യാസ മോഹങ്ങള്‍ക്ക് തിലകക്കുറിയായി നിലകൊള്ളുന്ന മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ മേഖലാകേന്ദ്രമായ STAS ന്‍റെ പടികള്‍ കയറിട്ടു നവംബര്‍ 29 ന് 12 വര്‍ഷം പൂര്‍ത്തിയാവുന്നു. ജീവിതത്തിന്റെ പുതിയമട്ടുപ്പാവിലേയ്ക്ക് പുതിയതലങ്ങളിലേയ്ക്ക് എത്തുമ്പൊഴും ആ കലാലയ ജീവിതത്തിന്റെ സുന്ദര നിമിഷങ്ങള്‍ മറക്കാനാവുകയില്ല !! ജീവിതത്തിലത്രയും സൂക്ഷിച്ചു വക്കാവുന്ന തരത്തിലുള്ള സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ച ക്യാമ്പസ്. ഒരുമയുള്ള ഒരു പിടി സൗഹൃദങ്ങളുടെ താഴ്വാരമായിരുന്ന ഞങ്ങളുടെ ക്ലാസ്.....ആദ്യ ക്ലാസ് എടുത്ത പണിക്കര്‍ സാര്‍ (Statistics) മുതല്‍ അവസാന ക്ലാസ് എടുത്ത അനീഷാ മിസ്സ് (Artificial intelligence ) വരെ അറിവു പകര്‍ന്ന അധ്യപകര്‍, വിപുലമായ ഒരുക്കങ്ങളുമായി(റാഗ്ഗിംഗ്)ഞങ്ങളെ സ്വീകരിച്ച സ്നേഹസമ്പൂര്‍ണ്ണരായ സീനീയേഴ്സ്, പുതിയ തലമുറയുടെ ആവേശവുമയെത്തിയ ജൂനിയേഴ്സ്, സ്നേഹസമ്പന്നരായ ബി എസ് സി/എം എസ് സി-ഐ റ്റി സുഹൃത്തുക്കള്‍ ....
ആദ്യ സെമസ്റ്റര്‍ കൗതുകവും സാഹസികതയും തേടി ചുട്ടിപ്പാറയുടെ മുകളിലേക്കുള്ള യാത്രകള്‍ ...വലംച്ചുഴി ഇടത്താവളങ്ങളിലെ ക്രിക്കറ്റ് കളികള്‍ ...ഇന്നത്തെ യുവതരംഗം ഫഹദ് ഫാസിലിന്റെ ആദ്യ സിനിമാ 'കൈയെത്തും ദൂരത്ത്' അനുരാഗ് തിയറ്റരില്‍ 'ക്ഷമ' യോടെ കണ്ടത് ... കെട്ടുകാഴ്ചകളും മത്സരക്കമ്പവും ഏറെ പ്രശസ്തമായിരുന്നു മലനട (www.malanada.com) ഉത്സവത്തിന് പോയത് ......
യാത്രകളുടെ രണ്ടാം സെമസ്റ്റര്‍, ജോണ്‍ സാറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള ചെങ്ങന്നൂര്‍ യാത്ര, ആറന്മുള വള്ളസദ്യക്ക് ശേഷം വള്ളംകളി കണ്ടു അടുത്ത സദ്യക്കായി ഇലന്തൂര്‍ക്ക് പോയത്, സോണിയ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള കൊല്ലം യാത്ര,സുസന്‍ മിസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള വീണ്ടും ഒരു ചെങ്ങന്നൂര്‍ യാത്ര, തേക്കടി-കൊടായ്കനാല്‍ മിനി ടൂര്‍....
ആഘോഷങ്ങളുടെ മൂന്നാം സെമസ്റ്റര്‍ ..പ്രൊജക്റ്റ് മാനേജ്‌ന്റിന്റെ ബാലാപാഠങ്ങള്‍ നല്‍കുന്നതിനൊപ്പം കാലിക പ്രസക്തിയുള്ള വിഷയ സംവാദങ്ങളുമായി ജോണ്‍ സാറിന്റെ ക്ലാസ്സ് ..SALS ഉം-STAS ഉം സംയുക്തമായി സംഘടിപ്പിച്ച FIESTA യില്‍ ബോക്സ് ഓഫീസില്‍ തകര്‍ന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം പോലെ ഞങ്ങളുടെ മൈംഷോ (കാസെറ്റണോ ടേപ്പ്റെക്കോര്‍ഡര്‍ ആണോ ചതിച്ചത് എന്നതില്‍ ഇന്നും ദുരൂഹത :) ) തകര്‍ന്ന ഹൃദയത്തിന്റെ വിഷമം ഉള്ളില് ഒതുക്കി കലയോടുള്ള സ്നേഹം ഞങ്ങള്‍ പ്രകടമാക്കി... STAS ഐ ടി മേളയായ ഇന്‍സൈറ്റ് - 02 (ആദ്യ ഇന്‍സൈറ്റ്) ന്‍റെ വിജയത്തിനു വേണ്ടി രാപകലുകള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചത്...
സംഭാവബഹുലതകളുടെ സമാഹാരം ആയിരുന്നു നാലാം സെമസ്റ്റര്‍..സീനീയേഴ്സിന്റെ യാത്രയയപ്പ്, മിനിപ്രോജെക്റ്റ്നു വേണ്ടി അഹോരാത്രം പണിയെടുത്ത കാലം ...സെമിനാറുകള്‍ ..PUSHഉം PULLഉം കാണുമ്പോള്‍ ഉള്ള കണ്‍ഫ്യൂഷന്‍ ഉള്‍പെടെ നിരവധി രസകരമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ അശോകന്‍ സാറിന്റെ ക്ലാസ്...
വീണ്ടും ആഘോഷങ്ങളുടെ സമയം അഞ്ചാം സെമസ്റ്റര്‍.. ഭാഗികമായി വിജയിച്ച രണ്ടാം ഇന്‍സൈറ്റ് (ഇന്‍സൈറ്റ് - 03,ആദ്യദിനം രാത്രി escotel ഓഫര്‍ ചെയ്ത ഫ്രീ ടോക്ക് ടൈം കൊണ്ടു നടത്തിയ ഫോണ്‍-ഇന്‍-പ്രോഗ്രാം ), FIESTA, ലോകകപ്പ്-03 ല്‍ ഇന്ത്യയുടെ വിജയ സാധ്യതെയെപറ്റിയുള്ള ചൂടേറിയ ചര്‍ച്ചകള്‍ !!! മൈസൂര്‍-ഊട്ടി മെയിന്‍ ടൂര്‍... SALS ഉം-STAS ഉം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അമ്പെയരുടെ പിഴവ് മൂലം മത്സരം ഒരു റണ്ണിനു കൈവിട്ടപ്പോള്‍, തികഞ്ഞ സ്പോര്‍ട്മാന്‍ സ്പിരിറ്റോടെ കളിക്കളം വിട്ടെങ്കിലും ആ കിരീടമോഹം ഇന്നും ഒരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു. ഇതിനിടയില്‍ ഓണം , കേരളപ്പിറവി , ക്രിസ്തമസ് ആഘോഷങ്ങളില്‍ തീപ്പൊരി പ്രസംഗവുമയെത്തുന്ന ഓഫീസ് സ്റ്റാഫ് (അവരുടെ പേരുകള്‍ മറന്നുപോയി ). ആഘോഷതിമിര്‍പ്പില്‍ ആര്‍ട്സും സ്പോര്‍ട്സും ഒക്കെ കടന്നുപോയത് കണ്ണടച്ച് തുറക്കും മുന്‍പെയാണ്, ഒപ്പം വിദ്യാഭ്യാസ കാലഘട്ടത്തിലെ അവസാന പരീക്ഷകളും !!!
ഇതിനപ്പുറം ഞങ്ങളുടെ അതിര്‍വരമ്പുകള്‍ക്കുള്ളിലുള്ള എത്രയെത്ര സംഭവങ്ങള്‍ ...
ക്യാമ്പസ് ജീവിതത്തിനു താത്കാലിക വിരാമം, ജൂനിയേഴ്സ് നല്‍കിയ യാത്രയയപ്പ് .... മെയിന്‍ പ്രൊജെക്ടിനായുള്ള യാത്ര...
ഒടുവില്‍ 2003 ഡിസംബറില്‍ പ്രൊജക്റ്റ് വൈവ.. യാത്രപറയാനുള്ള തിടുക്കമില്ലാതെ ...തെറ്റുകുറ്റങ്ങള്‍ ഏറ്റുപറയാതെ ....സ്നേഹത്തിന്റെ കടങ്ങള്‍ മാത്രം ബാക്കിയാക്കി നൂറുമേനിയോടെ ഞങ്ങള്‍ പടിയിറങ്ങി ..... ഓര്‍മകള്‍ചിക്കിച്ചികയുന്ന ആ ക്യാമ്പസ്...മനസ്സ് ഇപ്പോഴും അവിടെയാണ് !!! ഒരു പക്ഷെ വിദ്യാഭ്യാസ ജീവിതത്തിലെ അവസാന നാളുകള്‍ ഈ ക്യാമ്പസില്‍ ആയതിനാലാവാം ഇത്രയേറെ ഓര്‍മ്മകള്‍..!!! തികച്ചും ജീവിതം ആര്‍ത്തുല്ലസിച്ച ആ നല്ല നാളുകള്‍....കാലം ഒന്നിനും കാത്തുനില്‍ക്കാതെ പിന്തിരിഞ്ഞു നോക്കാതെ ഓടിപ്പോവുകയാണ്. എത്ര ആഗ്രഹിച്ചാലും എന്തൊക്കെ നേടിയാലും ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത സൌഹൃധതിന്റെയും ആഘോഷങ്ങളുടെയും ഒക്കെ ഒരു കാലം...ഈ ഒരു വികാരത്തില്‍ നിന്നുത്ഭവിച്ച ആശയമാവം ആ ക്യാമ്പസിനു എന്തെങ്കിലും തിരിച്ചു നല്‍കുക, ഭാഗ്യവശാല്‍ കഴിഞ്ഞവര്‍ഷം STAS ലൈബ്രറിക്ക് വിപുലമായ പുസ്തകശേഖരം നല്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. എവരിലും പുനസമാഗമത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നുമെന്ന ....പ്രത്യശയൊടെ.....സമര്‍പ്പണം..!!

No comments:
Post a Comment