വർഷങ്ങൾ എത്രയോ പോയ്മറഞ്ഞു....ഒരു നവംമ്പർ 29 കൂടി....... തിരക്കേറിയ ജീവിതത്തിനിടയിൽ നിന്ന് മനസ്സിനെ ഊരിയെടുത്ത് കലാലയ ജീവിതത്തിന്റെ അവസാന നാളുകളുടെ ഓർമ്മക ൾ ഉറങ്ങുന്ന ചുട്ടിപ്പാറയിലെ പള്ളിക്കൂടത്തിലെ മധുരമാം ഓർമ്മകൾ അയവിറക്കാം....
നന്മയുടെ വഴികാട്ടി തന്ന ഗുരുക്കന്മാ ർ.... സ്നേഹത്തിൻ്റെ സൌഹൃദത്തിൻ്റെ കൊച്ചു കൊച്ചു പിണക്കങ്ങളു൦ ഇണക്കങ്ങളുടെയു൦ ഒരു കാല൦ ...
പൂ പറിക്കാൻ പോരുന്നോ പോരുന്നോ...എന്ന് പാടി നടന്ന കാല൦.. ക്രിക്കറ്റ് കളിക്കിടയിൽ ബാലൻസ് ചെയ്തു വീണ കാലം ....
ചുവന്ന ടി-ഷർട്ടും വെള്ള ബെൽബോട്ടം പാന്റും കൂളിംഗ് ഗ്ലാസുമൊക്കെ അണിഞ്ഞ് ക്യാമ്പസ്സിന് ചുറ്റും കറങ്ങിനടന്നവരുടെ കാലം .....
പത്തനംതിട്ട ടൗണിലെ ശാന്തസുന്ദരമായ വീഥികളിലൂടെ സായാഹ്നങ്ങളില്‍ ട്രൗസറിട്ട് ഒറ്റയ്ക്ക് N C C പരേഡ് നടത്തിയവരുടെ കാലം....
ഉഗാണ്ടയുടെ ദേശീയഗാനം എഴുതിയ കാലം .. കൊടൈക്കനാലിൽ ബോട്ടുകാരോട് നീയൊക്കെ ശബരിമലക്ക് വാടാ കാണിച്ചു തരാം എന്ന് പറഞ്ഞവരുടെ കാലം ....
ഉച്ചഭക്ഷണം ഒന്നിച്ചു കഴിക്കുമ്പോ ൾ ആൺകുട്ടികളുടെ കണ്ണു വെട്ടിച്ച് ഓംലറ്റ് ചോറിനടിയിൽ പൂഴ്ത്തിവച്ചവരുടെ കാലം .....
വീട്ടുവാടക കൊടുക്കാത്തതിനാൽ വീട്ടുടമസ്ഥ വഴിയിൽ തടഞ്ഞു നിർത്തി കള്ളുകുടിയൻ എന്ന് പേരുദോഷംകേട്ടവരുടെ കാലം... മറ്റൊരു വീട്ടുടമസ്ഥ ൻ വാടക ചോദിച്ചു ശല്യം ചെയ്തപ്പോൾ ഇൻസൈറ്റ് ന്റെ വേദിയി ൽ സിപ്രോഗ്രാമുകൾ കാട്ടി പകരം വീട്ടിയ കാലം .....
അധ്യാപകൻ്റെ കണ്ണു വെട്ടിച്ച് പെണ്കുട്ടിയെ പേന കൊണ്ട് കുത്തിയവരുടെ കാലം ....
തിങ്കളാഴ്ചകളിൽ പാണ്ഡവൻകാവ് പാഴ് സൽ സേവനം നടത്തിയവരുടൊപ്പമുള്ള കാലം...
സ്ഥിരമായി ക്ലാസ്സിൽ വരാതെ മൂന്ന് സെമെസ്റ്റർ പരീക്ഷകൾ ഒന്നിച്ചെഴുതി പാസായവരുടെ കാലം ....
സ്റ്റാസ് ൽ പഠിച്ചതിനാൽ പെരുനാട് ഗ്രാമത്തിൽ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിച്ച് നടന്ന പെണ്‍കുട്ടിയുടെ കാലം...
കോട്ടയം മെഡിക്കൽ കോളേജ് വരെ നടന്നാ ൽ നന്നായി വിശക്കും എന്ന് പറഞ്ഞ ഭക്ഷണപ്രിയൻടൊപ്പമുള്ള കാലം ...
എല്ലാ മലനട ഉത്സവങ്ങളും ആഘോഷത്തോടെ പങ്കെടുക്കുമ്പോഴും "കമ്പം" കാണാൻ കമ്പം ഇല്ലാത്തവരുടെ കാലം ...
ചെങ്ങന്നൂർ വഴിയുള്ള യാത്രകളിൽ ആലയി ൽ നിന്ന് വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം കുരങ്ങന്മാരെ കാണാ ൻ പോയ കാലം ...
സ്ഥിരമായി പൂക്കോട് ബസിന്റെ റൂട്ട് പറഞ്ഞു കൊടുത്തിരുന്ന കാലം...
ഉണ്ട് ഉണ്ട് ഒരു നീല ഉണ്ട് എന്ന് പറയിപ്പിച്ച കാലം ...
അധ്യാപകൻ്റെ കണ്ണു വെട്ടിച്ച് പുസ്തകതാളിനുള്ളി ൽ പൂജ്യംവെട്ടു കളിച്ച കാലം [ ഇന്ന് അവധിയിലുള്ള ഒരദ്ധ്യാപികാ ഉൾപ്പെടെ ]
FIESTA ല്‍ മെഗാ "മൈംഷോ" തകര്‍ന്ന കാലം ...
അമ്പയറുടെ പിഴവുമൂലം സ്റ്റാസ് കപ്പ് നഷ്‌ടമായ കാല൦.....
FIESTA ലും സ്റ്റാസ് മാമാങ്കത്തിലും അവതാരക ആയപ്പോഴും സായിപ്പിന്റെ ലൈബ്രറിയില്‍ അംഗത്വംമുണ്ടെന്നു പഴികേട്ട കാലം .....
സ്റ്റാസ് മാമാങ്ക ഫുഡ് കമ്മറ്റിയിലെ , ഓണം , കേരളപ്പിറവി , ക്രിസ്തമസ് ആഘോഷങ്ങളിലെ സംഭവനകളിലെ [ പെൺകുട്ടികളിൽ മാത്രം ഫണ്ട് ശേഖരണം] , ലാബ് റെക്കോർഡിന് പെൺകുട്ടികളി ൽ നിന്ന് അധികം ചാർജ് [Rs 10 ] തുടങ്ങി എത്രെയെത്ര തിരിമറികൾ നടത്തിയ കാലം ...
ഒടുവിൽ ആ ഡിസംബര്‍ മാസത്തെ തണുപ്പില്‍ നിറയെ പൂത്തു നില്‍ക്കുന്ന മാവുകളെ സാക്ഷിയാക്കി ആ കലാലയ ജീവിതവു൦ തീർന്നുപോയ്..... ഇനിയു൦ വരണമെന്നആശയോടെ......ആ കലാലയ പടികൾ കടന്ന് പുതിയ ലോകത്തേക്ക് .... പുതിയ ലക്ഷ്യങ്ങളുമായി .... നടന്നകന്നു...... ആഗ്രഹിക്കുന്നു …ഇന്നും ....... ആ ക്ളാസ് മുറിയിൽ.......കൂട്ടുകാരോടൊത്തിരിക്കാ ൻ....... കഥക ൾ പങ്കുവയ്ക്കാൻ.....ആ വരാന്തകളിലൂടെ നടക്കാൻ.....
No comments:
Post a Comment