Sunday, August 30, 2020

ഓണക്കാല ഓർമ്മകൾ

 ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ  ഉണർത്തുന്ന ഒരോണക്കാലം കൂടി... പ്രത്യേകിച്ച്  മറുനാടൻ മലയാളി ആയതിനു ശേഷമുള്ള എല്ലാ ഓണവും ആരുടെ മനസ്സിലും ഓര്‍മ്മകളായി എന്നുമുണ്ടാകും .. ഇതിൽ ഏറ്റവും സാഹസികമായത് 2004  ലെ ഓണമാണ് ... വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ ആദ്യ ഓണം.. .. 

ഒരു ജോലി കണ്ടെത്തുക എന്ന മോഹവുമായി ഉദ്യാന നഗരിയിൽ അലഞ്ഞു തിരിഞ്ഞു നടന്നകാലം.. ഒരു ജോലികിട്ടിയിട്ടേ ഇനി നാട്ടിൽ പോകു എന്ന ആഗ്രഹത്തിൽ കഴിഞ്ഞിരുന്ന സമയം .. പൂരാടദിവസം വൈകുന്നേരം തീരുമാനിച്ചു നാട്ടിൽ പോകാം എന്ന്.. ദൈനംദിന ചിലവിന്  വീട്ടിൽ നിന്ന് കിട്ടിയിരുന്നതിൽ അവശേഷിക്കുന്ന 500  രൂപയുമായി  മജെസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ  എത്തി.. അന്നൊക്കെ ഐലൻഡ് എക്സ്പ്രസ്സ്  പുറപ്പെടുന്നത് രാത്രി 10 നു ശേഷം .. ടിക്കറ്റ് എടുക്കാൻ  നീണ്ട ക്യൂ....കുറേനേരം  ക്യൂ  നിന്നു .. അടുത്ത് നിന്ന പലമലയാളികളും പറഞ്ഞു തുടങ്ങി നല്ലതിരക്കായിരിക്കും ടിക്കറ്റ് ചെക്കിങ് ഒന്നും ഉണ്ടാവില്ല .. അവർ മെല്ല ക്യൂവിൽ  നിന്ന് മാറി.. ഞാനും അവരെ പിന്തുടരുന്നു  പ്ലാറ്റഫോമിൽ എത്തി ട്രെയിന്റെ ജനറൽ കംപാർട്മെന്റ് നേരത്തെ തുറന്നിരുന്നതിനാൽ  നല്ല തിരക്കായി  കയറാൻ  സ്ഥലം ഇല്ല .. ആരൊക്കെയോ പുറകിൽ നിന്ന്  തള്ളി തള്ളി ട്രെയിന്റെ വാതിൽ പടിയിൽ കയറി.. നാട്ടിൽ എത്തുന്നതിന്റെ ആവേശത്തിൽ  പാലക്കാടു വരെ പടിയിൽ തന്നെ നിന്നുള്ള യാത്ര ....... പാലക്കാടു എത്തിയപ്പോൾ സീറ്റ് കിട്ടി.. പിന്നെ  ടി ടി ആർ വരുമോ എന്ന ചെറിയ ഒരു പേടിയോടുകൂടി ചെങ്ങന്നൂർ വരെയുള്ള യാത്ര...  തിരിച്ചു ചെന്ന് ഉത്തരവാദിത്വങ്ങൾ  നിറവേറ്റാൻ ഒന്നും ഇല്ലാത്തതിനാൽ ഓണംവും വള്ളക്കളിയും ശ്രീകൃഷ്ണജയത്തിയും ഒകെ കൂടി  രണ്ടാഴ്ച നാട്ടിൽ നിന്നതിനു ശേഷം ഐലൻഡ് നു ടിക്കറ്റ് എടുത്തു മടങ്ങി.. ഈ അനുഭവം കൊണ്ടാവാം പിന്നീടുള്ള എല്ലാവര്ഷവും ഓണം ടിക്കറ്റ് ബുക്കിംഗ്  തുടങ്ങുന്ന ദിവസോം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രേരണ ആയതെന്നു തോന്നുന്നു ...  അന്ന്  റെയിവേ ക്കു  നഷ്ടം വരുത്തിയ  ടിക്കറ്റ് ചാർജ് നഷ്ടം 146  രൂപ, വര്ഷങ്ങള്ക്കു ശേഷം ടിക്കറ്റ് കൌണ്ടർ തന്നെയില്ലാത്ത  കെ ആർ പുറം റെയിവേ സ്റ്റേഷനിൽ പ്ലാറ്റഫോം ടിക്കറ്റ് ഇല്ലന്ന് പറഞ്ഞു മൂന്നിരട്ടിയോളം ഫൈൻ  അടച്ചു ഈ നഷ്ടം നികത്തി :)


അപ്പോൾ ഹാപ്പി ഓണം

No comments: