Tuesday, May 10, 2022
ശബരിമല ദർശനം മകൾക്കൊപ്പം
വൃശ്ചിക പുലരിയിൽ തുടങ്ങി 41 ദിവസത്തെ വൃതം ... നിത്യവും രാവിലെയും വൈകുന്നേരവും പമ്പയിൽ കുളിച്ചു അയ്യപ്പന്റെ ശബരിമലയിലേക്കുള്ള യാത്രയിൽ വിശ്രമിച്ചു എന്ന് വിശ്വസിക്കുന്ന പാറയിൽ തൊട്ടുവണങ്ങി ശരണം വിളിച്ചു 10 ആം വയസിൽ തുടങ്ങിയ ശബരിമല യാത്ര.... പിന്നീട് മണ്ഡലകാലത്തോ മകരവിളക്ക് കാലത്തോ ശബരിമലയാത്ര പതിവായി ഇടയ്ക്കിടെ ഒന്നോ രണ്ടോ വർഷങ്ങൾ യാത്ര മുടങ്ങിയിട്ടും ഉണ്ട്.. പുതിയ മേച്ചിൽപുറങ്ങൾ തേടി ബാംഗ്ലൂർക്കു പോകുന്നതിനു മുൻപുള്ള ശബരിമല യാത്രയാണ് കൂടുതൽ ഓർമ്മയിൽ നിൽക്കുന്ന യാത്ര, വീട്ടിൽ നിന്ന് 14-15 മണിക്കൂർ നടന്നു യാത്ര ചെയ്ത ശബരിമല ദർശനം ... അന്യനാട്ടുകാർ കേരളത്തിൽ എവിടെ എന്ന് ചോദിക്കുമ്പോൾ ശബരിമല സ്ഥിതിചെയ്യുന്ന ജില്ല എന്നു പറയുന്ന മറുപടി എന്നും കുളിർമയുള്ള ഓർമകളാണ്...ആദ്യ ശബരിമല യാത്ര അച്ഛനോടൊപ്പമായിരുന്നു. പിന്നീട് മൂന്നോ നാലോ തവണ അച്ഛനോടൊപ്പം ശബരിമലയാത്ര നടത്തിയിട്ടുണ്ട്.
ഒൻപതു വർഷങ്ങൾക്കു മുൻപ് ഒരച്ഛനായപ്പോൾ ആഗ്രഹിച്ചതുപോലെ മകളെയും കൂട്ടി ശബരിമല ദർശനം നടത്താൻ കഴിയുന്നതാണ് അയ്യപ്പവിശ്വാസിയായ ഒരു അച്ഛന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം. മകൾ ജനിച്ചതിനു ശേഷം അഞ്ചു തവണ ശബരിമലക്ക് പോകുമ്പോൾ അടുത്തവർഷം മകളെ കൊണ്ടുപോകാം എന്ന് പറഞ്ഞു ഓരോവർഷവും പോയി...അപ്രതീക്ഷിതമായി കൊറോണയും അതിനു ശേഷമുള്ള നാളുകളും ഇനിയൊരു ശബരിമല യാത്ര സാധ്യമാവുമോ എന്നുവരെ ചിന്തിച്ച തുടങ്ങിയ സമയം....ഒടുവിൽ അടുത്ത മണ്ഡലകാലംവരെ കാത്തിരിക്കേണ്ട വിഷുവിനോട് അനുബന്ധിച്ചു നടതുറക്കുമ്പോൾ മകളെയും കൂട്ടി ദർശനം നടത്തം എന്ന് തീരുമാനിച്ചു മാർച്ച് 1 മുതൽ ആരംഭിച്ചു 41 ദിവസം നീണ്ടുനിന്ന വൃതാനുഷ്ടാനങ്ങളോടുകൂടി ഏപ്രിൽ 11 പുലർച്ചെ ഇരുമുടികെട്ടുകൾ നിറച്ചു ശബരിമലയിലേക്ക് യാത്രതിരിച്ചു.
7 മണിക്ക് എരുമേലി അയ്യപ്പ ക്ഷേത്രത്തിൽ തൊഴുതു വാവരുപള്ളിയിൽ കാണിക്കായിട്ട് യാത്ര തുടർന്നു . ഏകദേശം 9 മണിയോടു കൂടി പമ്പയിലെത്തി, പമ്പയിൽ കുളിച്ചു പ്രഭാതഭക്ഷണത്തിനു ശേഷം 11 മണിയോടു കൂടി ഗണപതി നടയിൽ നാളീകേരമുടച്ചു പമ്പാഗണപതിയെ വണങ്ങി ശരണമന്ത്രങ്ങളുമായി മലകയറി തുടങ്ങി.. നീലിമല കയറി 5 മിനിറ്റ് വിശ്രമം ... അപ്പാച്ചിമേട്ടിൽ അരിയുണ്ട എറിഞ്ഞതിനു ശേഷം അടുത്ത വിശ്രമം, ആദ്യമായി ഇത്രയും മലകയറിയത്തിന്റെ ക്ഷീണം മകൾക്കുണ്ടായിരുന്നെങ്കിലും വഴിയരുകിൽ നിന്നുവാങ്ങിയ തണ്ണിമത്തൻ കഴിച്ചു ക്ഷീണമകറ്റി ബുദ്ധിമുട്ടുകൂടാതെ യാത്രതുടർന്നു.
കന്നി അയ്യപ്പൻറെ വരവറിയിക്കുന്ന ശരംകുത്തിയിൽ 'ശരം' കുത്തി അൽപനേരം വീണ്ടും വിശ്രമം, കുറച്ചു സമയം കഴിഞ്ഞപ്പോൾ അടുത്തിരുന്ന സ്വാമി പറഞ്ഞു 12 മണി ആയി , 1 മണിക്ക് നട അടക്കും വേഗം പോയാൽ ഉച്ചക്കും മുൻപ് ദർശനം നടത്തം. വേനൽ മഴയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി, കാറ്റു കുറച്ചു ശക്തമായി തുടങ്ങി, കുറച്ചു വേഗത്തിൽ യാത്ര തുടങ്ങി.. മരകൂട്ടത്തിലെ കാട്ടുകുരങ്ങൻമാരെയും കണ്ടു 12:40 ശബരിമല സന്നിധാനത്തിൽ എത്തി, നടപന്തലിൽ എത്തി ഇരുമുടികെട്ടഴിച്ചു, പതിനെട്ടാം പടിയുടെ താഴെ ഉടക്കുവാനുള്ള നാളികേരമെടുത്തുകൊണ്ടിരിക്കുമ്പോൾ, ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു വേഗം പോയാൽ ഇപ്പോൾ ദർശനം നടത്തം. ഇരുമുടിക്കെട്ടുമേന്തി ദർശനത്തിനായി തുടങ്ങുമ്പോൾ മഴപെയ്തു തുടങ്ങി, മകളെയും കൂട്ടി നാളികേരമുടച്ചു ശരണമന്ത്രങ്ങളുമായി പരിപാവനമായ 18 പടികളും തൊട്ടുവണങ്ങി നടക്കൽ എത്തിയപ്പോൾ അതിശക്തമായ മഴ , അതുകാരണം തിരക്കില്ലാതെ ദർശനം നടത്തി. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അപൂർവ ഭാഗ്യമാണ് ഒരിക്കൽ മാത്രമാകുന്ന കന്നി അയ്യപ്പൻ കന്നിമലകാലം ജീവിതത്തിന്റെ പൂക്കാലമാണ് .. ഭഗവാന്റെ അനുഗ്രഹത്താൽ മകളും അതിന്റെ ഭാഗമായി....ആദ്യ ദർശനത്തിനു ശേഷം മഴമാറാൻ വേണ്ടി കത്ത് നിന്നപ്പോൾ വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥൻ വന്നു പറഞ്ഞു ഇനി ആർക്കെങ്കിലും ദർശനം നടത്തണമെങ്കിൽ വരാം ഇതുപോലെ അടുത്ത് നിന്ന് തിരക്കില്ലാത്ത ദർശനം നടത്തുവാനുള്ള ഭാഗ്യം അപൂർവമാണ്. മഴയിൽ കുതിർന്നു ഒന്നുകൂടി ഭഗവാനെ തൊഴുത്, നെയ്തോണിയിൽ നെയ്യൊഴിച്ചു അഭിഷേകം ചെയ്ത നെയ്യും വാങ്ങി മാളികപ്പുറത്തമ്മയുടെ നടയിലേക്കുള്ള വഴിയരുകിൽ അൽപനേരം വിശ്രമിച്ചു. പിന്നീട് അവിടെ നിന്നിറങ്ങി ആര്യാസിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചിറങ്ങിയപ്പോൾ മഴ ചെറുതായി കുറഞ്ഞു തുടങ്ങി, പിന്നെ ചെറുതായി ഒന്ന് ചുറ്റിനടന്നു കണ്ടു.
ഭഗവാന്റെ പ്രസാദമായ അപ്പവും അരവണയും വാങ്ങി, പതിനെട്ടാം പടിയുടെ താഴെ കുറച്ചു സമയം വിശ്രമിച്ചു, 4 :30 ആയപ്പോൾ ഇരുമുടി കെട്ടില്ലാത്ത ദർശനം നടത്തുന്നതിനുള്ള ക്യൂവിൽ കയറി അല്പം തിരക്കുണ്ടായിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ജയവിജയന്മാരുടെ ശ്രീകോവിൽ നടതുറന്നു ... എന്ന് തുടങ്ങുന്ന പാട്ടുകേട്ടുതുടങ്ങി..ക്യൂ നീങ്ങി തുടങ്ങി ഭഗവാനെ വീണ്ടും തൊഴുതുവണങ്ങി, തിരുനടയിൽ നെൽപറ നിറച്ചു അനുഗ്രഹം വാങ്ങി, കന്നിമൂല ഗണപതിയെയും വണങ്ങി മാളികപുറത്ത് എത്തി മാളികപ്പുറത്തമ്മയെയും വണങ്ങി ഇരുമുടിയിൽ കൊണ്ട്പോയ പൂജാസാധനങ്ങളും അരിയും പൂജയ്ക്കായി നൽകിയ ശേഷം വാവരു സ്വാമിയേയും വണങ്ങി നെയ്‌നിറച്ച കൊണ്ടുവന്നു നാളികേരം ആഴിയിൽ എറിഞ്ഞു എരിച്ചു മോക്ഷം കിട്ടിയെന്ന വിശ്വാസത്താൽ തിരികെ സന്നിധാനത്തു നിന്ന് പമ്പയിലേക്ക് മലയിറങ്ങി തുടങ്ങി, ഇറങ്ങുമ്പോളും മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. യാത്ര തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോൾ മഴശക്തമായി, വനമധ്യത്തിൽ കയറി നിൽക്കാൻ ഇടമില്ലാത്തതിനാൽ ഏകദേശം 30 മിനിറ്റ് കനത്ത കാഴ്ചയിൽ നടന്നു ശരംകുത്തിയിൽ ഉള്ള ചായക്കടയി കയറി , ചൂട് കാപ്പി കുടിച്ചു അലപനേരം കഴിഞ്ഞപ്പോൾ മഴയുടെ ശക്തി കുറഞ്ഞു, വീണ്ടും യാത്ര തുടർന്നു. ഇടയ്ക്കു ഒന്നു രണ്ടു സ്ഥലങ്ങളിൽ അൽപനേരം വിശ്രമിച്ചു വീണ്ടും നടന്നു ഏകദേശം രാത്രി 8 മാണിയോട് കൂടി പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തി, ഭഗവാനെ തൊഴുതു വണങ്ങി മോദകം വാങ്ങി അടുത്ത മണ്ഡലകാലത്തു ദർശനം നടത്തുവാനുള്ള അനുഗ്രഹം ഉണ്ടാവണം എന്ന പ്രാർത്ഥനയോടെ വാഹനം എത്തുന്ന സ്ഥലത്തേക്ക് യാത്രതിരിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിൽ എത്താൻ രാത്രി നിയന്ത്രണമുള്ളതിനാൽ കേരള ആർ ടി സി യിൽ കയറി നിലക്കൽ വാഹനം പാർക്ക് ചെയ്ത സ്ഥലത്തെത്തി.
ലഘുവായി ഭക്ഷണം കഴിച്ചു വീട്ടിലേക്കു യാത്രതിരിച്ചു പുലർച്ചെ 2:30 നു വീട്ടിലെത്തി നാളീകേരമുടച്ചു പൂജചെയ്തു മാലയൂരി, 42 ദിവസം നീണ്ടു നിന്ന ഭക്തിനിർഭരമായ കാലത്തിനു പര്യവസാനം കുറിച്ചു.
ഓരോ ശബരിമല യാത്രകളും മനസിലും ജീവിതത്തിലും കൊണ്ടുവരുന്ന ഉണർവ് ... പുതിയ അറിവ് ..ഓർമ്മകൾ മത്സ്യ മാംസാദികൾ വർജ്ജിച്ച് ലൗകിക സുഖങ്ങൾ ത്യജിച്ചുള്ള അനുഭവങ്ങൾ ..പാഠങ്ങൾ ..അതിജീവന രഹസ്യങ്ങൾ ...അങ്ങനെ എന്തൊക്കെയാണ്... ഓരോ ശബരിമലയാത്രയുടെ അവസാനവും ചിന്തിച്ചു തുടങ്ങുന്നത് അടുത്ത യാത്രയുടെ തുടക്കമാണ്....
സ്വാമിയേ ശരണമയ്യപ്പ ...🙏
ആർക്കും ബുദ്ധിമുട്ടില്ലാത്തവിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടാണ് ലോകം വൈവിധ്യപൂർണ്ണമാകുന്നത് 🙏🙏🙏
Sunday, August 30, 2020
ഓണക്കാല ഓർമ്മകൾ
ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഒരോണക്കാലം കൂടി... പ്രത്യേകിച്ച് മറുനാടൻ മലയാളി ആയതിനു ശേഷമുള്ള എല്ലാ ഓണവും ആരുടെ മനസ്സിലും ഓര്‍മ്മകളായി എന്നുമുണ്ടാകും .. ഇതിൽ ഏറ്റവും സാഹസികമായത് 2004 ലെ ഓണമാണ് ... വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ ആദ്യ ഓണം.. ..
ഒരു ജോലി കണ്ടെത്തുക എന്ന മോഹവുമായി ഉദ്യാന നഗരിയിൽ അലഞ്ഞു തിരിഞ്ഞു നടന്നകാലം.. ഒരു ജോലികിട്ടിയിട്ടേ ഇനി നാട്ടിൽ പോകു എന്ന ആഗ്രഹത്തിൽ കഴിഞ്ഞിരുന്ന സമയം .. പൂരാടദിവസം വൈകുന്നേരം തീരുമാനിച്ചു നാട്ടിൽ പോകാം എന്ന്.. ദൈനംദിന ചിലവിന് വീട്ടിൽ നിന്ന് കിട്ടിയിരുന്നതിൽ അവശേഷിക്കുന്ന 500 രൂപയുമായി മജെസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ എത്തി.. അന്നൊക്കെ ഐലൻഡ് എക്സ്പ്രസ്സ് പുറപ്പെടുന്നത് രാത്രി 10 നു ശേഷം .. ടിക്കറ്റ് എടുക്കാൻ നീണ്ട ക്യൂ....കുറേനേരം ക്യൂ നിന്നു .. അടുത്ത് നിന്ന പലമലയാളികളും പറഞ്ഞു തുടങ്ങി നല്ലതിരക്കായിരിക്കും ടിക്കറ്റ് ചെക്കിങ് ഒന്നും ഉണ്ടാവില്ല .. അവർ മെല്ല ക്യൂവിൽ നിന്ന് മാറി.. ഞാനും അവരെ പിന്തുടരുന്നു പ്ലാറ്റഫോമിൽ എത്തി ട്രെയിന്റെ ജനറൽ കംപാർട്മെന്റ് നേരത്തെ തുറന്നിരുന്നതിനാൽ നല്ല തിരക്കായി കയറാൻ സ്ഥലം ഇല്ല .. ആരൊക്കെയോ പുറകിൽ നിന്ന് തള്ളി തള്ളി ട്രെയിന്റെ വാതിൽ പടിയിൽ കയറി.. നാട്ടിൽ എത്തുന്നതിന്റെ ആവേശത്തിൽ പാലക്കാടു വരെ പടിയിൽ തന്നെ നിന്നുള്ള യാത്ര ....... പാലക്കാടു എത്തിയപ്പോൾ സീറ്റ് കിട്ടി.. പിന്നെ ടി ടി ആർ വരുമോ എന്ന ചെറിയ ഒരു പേടിയോടുകൂടി ചെങ്ങന്നൂർ വരെയുള്ള യാത്ര... തിരിച്ചു ചെന്ന് ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒന്നും ഇല്ലാത്തതിനാൽ ഓണംവും വള്ളക്കളിയും ശ്രീകൃഷ്ണജയത്തിയും ഒകെ കൂടി രണ്ടാഴ്ച നാട്ടിൽ നിന്നതിനു ശേഷം ഐലൻഡ് നു ടിക്കറ്റ് എടുത്തു മടങ്ങി.. ഈ അനുഭവം കൊണ്ടാവാം പിന്നീടുള്ള എല്ലാവര്ഷവും ഓണം ടിക്കറ്റ് ബുക്കിംഗ് തുടങ്ങുന്ന ദിവസോം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രേരണ ആയതെന്നു തോന്നുന്നു ... അന്ന് റെയിവേ ക്കു നഷ്ടം വരുത്തിയ ടിക്കറ്റ് ചാർജ് നഷ്ടം 146 രൂപ, വര്ഷങ്ങള്ക്കു ശേഷം ടിക്കറ്റ് കൌണ്ടർ തന്നെയില്ലാത്ത കെ ആർ പുറം റെയിവേ സ്റ്റേഷനിൽ പ്ലാറ്റഫോം ടിക്കറ്റ് ഇല്ലന്ന് പറഞ്ഞു മൂന്നിരട്ടിയോളം ഫൈൻ അടച്ചു ഈ നഷ്ടം നികത്തി :)അപ്പോൾ ഹാപ്പി ഓണം
Tuesday, November 29, 2016
STAS ഓർമ്മക്കുറിപ്പ്
വർഷങ്ങൾ എത്രയോ പോയ്മറഞ്ഞു....ഒ രു നവംമ്പർ 29 കൂടി....... തി രക്കേറിയ ജീവിതത്തിനിടയിൽ നിന് ന് മനസ്സിനെ ഊരിയെടുത്ത് കലാലയ ജീവിതത്തിന്റെ അവസാന നാളുകളുടെ ഓർമ്മകൾ ഉറങ്ങുന്ന ചുട്ടിപ്പാ റയിലെ പള്ളിക്കൂടത്തിലെ മധുരമാം ഓർമ്മകൾ അയവിറക്കാം....
നന്മയുടെ വഴികാട്ടി തന്ന ഗുരുക് കന്മാർ.... സ്നേഹത്തിൻ്റെ സൌഹൃ ദത്തിൻ്റെ കൊച്ചു കൊച്ചു പിണക് കങ്ങളു൦ ഇണക്കങ്ങളുടെയു൦ ഒരു കാ ല൦...
പൂ പറിക്കാൻ പോരുന്നോ പോരുന്നോ. ..എന്ന് പാടി നടന്ന കാല൦.. ക്രി ക്കറ്റ് കളിക്കിടയിൽ ബാലൻസ് ചെ യ്തു വീണ കാലം ....
ചുവന്ന ടി-ഷർട്ടും വെള്ള ബെൽബോ ട്ടം പാന്റും കൂളിംഗ് ഗ്ലാസുമൊ ക്കെ അണിഞ്ഞ് ക്യാമ്പസ്സിന് ചു റ്റും കറങ്ങിനടന്നവരുടെ കാലം .. ...
പത്തനംതിട്ട ടൗണിലെ ശാന്തസുന് ദരമായ വീഥികളിലൂടെ സായാഹ്നങ്ങളി ല്‍ ട്രൗസറിട്ട് ഒറ്റയ്ക്ക് N C C പരേഡ് നടത്തിയവരുടെ കാലം... .
ഉഗാണ്ടയുടെ ദേശീയഗാനം എഴുതിയ കാ ലം.. കൊടൈക്കനാലിൽ ബോട്ടുകാരോ ട് നീയൊക്കെ ശബരിമലക്ക് വാടാ കാ ണിച്ചു തരാം എന്ന് പറഞ്ഞവരുടെ കാ ലം ....
ഉച്ചഭക്ഷണം ഒന്നിച്ചു കഴിക്കുമ് പോൾ ആൺകുട്ടികളുടെ കണ്ണു വെട്ടി ച്ച് ഓംലറ്റ് ചോറിനടിയിൽ പൂഴ്ത് തിവച്ചവരുടെ കാലം .....
വീട്ടുവാടക കൊടുക്കാത്തതിനാൽ വീ ട്ടുടമസ്ഥ വഴിയിൽ തടഞ്ഞു നിർത് തി കള്ളുകുടിയൻ എന്ന് പേരുദോഷം കേട്ടവരുടെ കാലം... മറ്റൊരു വീ ട്ടുടമസ്ഥൻ വാടക ചോദിച്ചു ശല് യം ചെയ്തപ്പോൾ ഇൻസൈറ്റ് ന്റെ വേ ദിയിൽ സിപ്രോഗ്രാമുകൾ കാട്ടി പക രം വീട്ടിയ കാലം .....
അധ്യാപകൻ്റെ കണ്ണു വെട്ടിച്ച് പെണ്കുട്ടിയെ പേന കൊണ്ട് കുത്തി യവരുടെകാലം ....
തിങ്കളാഴ്ചകളിൽ പാണ്ഡവൻകാവ് പാ ഴ്സൽ സേവനം നടത്തിയവരുടൊപ്പമു ള്ള കാലം...
സ്ഥിരമായി ക്ലാസ്സിൽ വരാതെ മൂന് ന് സെമെസ്റ്റർ പരീക്ഷകൾ ഒന്നിച് ചെഴുതി പാസായവരുടെ കാലം ....
സ്റ്റാസ് ൽ പഠിച്ചതിനാൽ പെരുനാ ട് ഗ്രാമത്തിൽ ഒഴുക്കോടെ ഇംഗ്ലീ ഷ് സംസാരിച്ച് നടന്ന പെണ്‍കുട് ടിയുടെ കാലം...
കോട്ടയം മെഡിക്കൽ കോളേജ് വരെ നട ന്നാൽ നന്നായി വിശക്കും എന്ന് പ റഞ്ഞ ഭക്ഷണപ്രിയൻടൊപ്പമുള്ള കാ ലം ...
എല്ലാ മലനട ഉത്സവങ്ങളും ആഘോഷത് തോടെ പങ്കെടുക്കുമ്പോഴും "കമ്പം " കാണാൻ കമ്പം ഇല്ലാത്തവരുടെ കാ ലം ...
ചെങ്ങന്നൂർ വഴിയുള്ള യാത്രകളിൽ ആലയിൽ നിന്ന് വിഭവസമൃദ്ധമായ ഭക് ഷണത്തിനു ശേഷം കുരങ്ങന്മാരെ കാ ണാൻ പോയ കാലം ...
സ്ഥിരമായി പൂക്കോട് ബസിന്റെ റൂ ട്ട് പറഞ്ഞു കൊടുത്തിരുന്ന കാലം ...
ഉണ്ട് ഉണ്ട് ഒരു നീല ഉണ്ട് എന്‍ ന് പറയിപ്പിച്ച കാലം ...
അധ്യാപകൻ്റെ കണ്ണു വെട്ടിച്ച് പു സ്തകതാളിനുള്ളിൽ പൂജ്യംവെട്ടു ക ളിച്ച കാലം [ ഇന്ന് അവധിയിലുള്ള ഒരദ്ധ്യാപികാ ഉൾപ്പെടെ ]
FIESTA ല്‍ മെഗാ "മൈംഷോ" തകര്‍ന് ന കാലം ...
അമ്പയറുടെ പിഴവുമൂലം സ്റ്റാസ് ക പ്പ് നഷ്ടമായ കാല൦.....
FIESTA ലും സ്റ്റാസ് മാമാങ്കത് തിലും അവതാരക ആയപ്പോഴും സായിപ് പിന്റെ ലൈബ്രറിയില്‍ അംഗത്വംമു ണ്ടെന്നു പഴികേട്ട കാലം .....
സ്റ്റാസ് മാമാങ്ക ഫുഡ് കമ്മറ്റി യിലെ , ഓണം , കേരളപ്പിറവി , ക് രിസ്തമസ് ആഘോഷങ്ങളിലെ സംഭവനകളി ലെ [ പെൺകുട്ടികളിൽ മാത്രം ഫണ്‍ ട് ശേഖരണം] , ലാബ് റെക്കോർഡിന് പെൺകുട്ടി കളിൽ നിന്ന് അധികം ചാർജ് [Rs 10 ] തുടങ്ങി എത്രെയെത്ര തിരിമറികൾ നടത്തിയ കാലം ...
ഒടുവിൽ ആ ഡിസംബര്‍ മാസത്തെ തണു പ്പില്‍ നിറയെ പൂത്തു നില്ക്കു ന്ന മാവുകളെ സാക്ഷിയാക്കി ആ കലാ ലയ ജീവിതവു൦ തീർന്നുപോയ്..... ഇനിയു൦ വരണമെന്നആശയോടെ......ആ കലാലയ പടികൾ കടന്ന് പുതിയ ലോ കത്തേക്ക്.... പുതിയ ലക്ഷ്യങ് ങളുമായി.... നടന്നകന്നു...... ആഗ്രഹിക്കുന്നു …ഇന്നും ....... ആ ക്ളാസ് മുറിയിൽ.......കൂട് ടുകാരോടൊത്തിരിക്കാൻ....... ക ഥകൾ പങ്കുവയ്ക്കാൻ.....ആ വരാന്‍ തകളിലൂടെ നടക്കാൻ.....
Thursday, November 29, 2012
ഓർമ്മകളിൽ എൻറെ കലാലയം
ഞങ്ങളുടെ(MCA 2000-03) ക്യാമ്പസ് ജീവിതത്തിന്റെ ചിരിയും കളിയും സന്തോഷങ്ങളും നൊമ്പരങ്ങളും പങ്കുവെയ്ക്കുന്ന ആ സുദിനം ..പത്തനംതിട്ടയുടെ സാങ്കേതിക വിദ്യാഭ്യാസ മോഹങ്ങള്‍ക്ക് തിലകക്കുറിയായി നിലകൊള്ളുന്ന മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ മേഖലാകേന്ദ്രമായ STAS ന്‍റെ പടികള്‍ കയറിട്ടു നവംബര്‍ 29 ന് 12 വര്‍ഷം പൂര്‍ത്തിയാവുന്നു. ജീവിതത്തിന്റെ പുതിയമട്ടുപ്പാവിലേയ്ക്ക് പുതിയതലങ്ങളിലേയ്ക്ക് എത്തുമ്പൊഴും ആ കലാലയ ജീവിതത്തിന്റെ സുന്ദര നിമിഷങ്ങള്‍ മറക്കാനാവുകയില്ല !! ജീവിതത്തിലത്രയും സൂക്ഷിച്ചു വക്കാവുന്ന തരത്തിലുള്ള സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ച ക്യാമ്പസ്. ഒരുമയുള്ള ഒരു പിടി സൗഹൃദങ്ങളുടെ താഴ്വാരമായിരുന്ന ഞങ്ങളുടെ ക്ലാസ്.....ആദ്യ ക്ലാസ് എടുത്ത പണിക്കര്‍ സാര്‍ (Statistics) മുതല്‍ അവസാന ക്ലാസ് എടുത്ത അനീഷാ മിസ്സ് (Artificial intelligence ) വരെ അറിവു പകര്‍ന്ന അധ്യപകര്‍, വിപുലമായ ഒരുക്കങ്ങളുമായി(റാഗ്ഗിംഗ്)ഞങ്ങളെ സ്വീകരിച്ച സ്നേഹസമ്പൂര്‍ണ്ണരായ സീനീയേഴ്സ്, പുതിയ തലമുറയുടെ ആവേശവുമയെത്തിയ ജൂനിയേഴ്സ്, സ്നേഹസമ്പന്നരായ ബി എസ് സി/എം എസ് സി-ഐ റ്റി സുഹൃത്തുക്കള്‍ ....
ആദ്യ സെമസ്റ്റര്‍ കൗതുകവും സാഹസികതയും തേടി ചുട്ടിപ്പാറയുടെ മുകളിലേക്കുള്ള യാത്രകള്‍ ...വലംച്ചുഴി ഇടത്താവളങ്ങളിലെ ക്രിക്കറ്റ് കളികള്‍ ...ഇന്നത്തെ യുവതരംഗം ഫഹദ് ഫാസിലിന്റെ ആദ്യ സിനിമാ 'കൈയെത്തും ദൂരത്ത്' അനുരാഗ് തിയറ്റരില്‍ 'ക്ഷമ' യോടെ കണ്ടത് ... കെട്ടുകാഴ്ചകളും മത്സരക്കമ്പവും ഏറെ പ്രശസ്തമായിരുന്നു മലനട (www.malanada.com) ഉത്സവത്തിന് പോയത് ......
യാത്രകളുടെ രണ്ടാം സെമസ്റ്റര്‍, ജോണ്‍ സാറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള ചെങ്ങന്നൂര്‍ യാത്ര, ആറന്മുള വള്ളസദ്യക്ക് ശേഷം വള്ളംകളി കണ്ടു അടുത്ത സദ്യക്കായി ഇലന്തൂര്‍ക്ക് പോയത്, സോണിയ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള കൊല്ലം യാത്ര,സുസന്‍ മിസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള വീണ്ടും ഒരു ചെങ്ങന്നൂര്‍ യാത്ര, തേക്കടി-കൊടായ്കനാല്‍ മിനി ടൂര്‍....
ആഘോഷങ്ങളുടെ മൂന്നാം സെമസ്റ്റര്‍ ..പ്രൊജക്റ്റ് മാനേജ്‌ന്റിന്റെ ബാലാപാഠങ്ങള്‍ നല്‍കുന്നതിനൊപ്പം കാലിക പ്രസക്തിയുള്ള വിഷയ സംവാദങ്ങളുമായി ജോണ്‍ സാറിന്റെ ക്ലാസ്സ് ..SALS ഉം-STAS ഉം സംയുക്തമായി സംഘടിപ്പിച്ച FIESTA യില്‍ ബോക്സ് ഓഫീസില്‍ തകര്‍ന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം പോലെ ഞങ്ങളുടെ മൈംഷോ (കാസെറ്റണോ ടേപ്പ്റെക്കോര്‍ഡര്‍ ആണോ ചതിച്ചത് എന്നതില്‍ ഇന്നും ദുരൂഹത :) ) തകര്‍ന്ന ഹൃദയത്തിന്റെ വിഷമം ഉള്ളില് ഒതുക്കി കലയോടുള്ള സ്നേഹം ഞങ്ങള്‍ പ്രകടമാക്കി... STAS ഐ ടി മേളയായ ഇന്‍സൈറ്റ് - 02 (ആദ്യ ഇന്‍സൈറ്റ്) ന്‍റെ വിജയത്തിനു വേണ്ടി രാപകലുകള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചത്...
സംഭാവബഹുലതകളുടെ സമാഹാരം ആയിരുന്നു നാലാം സെമസ്റ്റര്‍..സീനീയേഴ്സിന്റെ യാത്രയയപ്പ്, മിനിപ്രോജെക്റ്റ്നു വേണ്ടി അഹോരാത്രം പണിയെടുത്ത കാലം ...സെമിനാറുകള്‍ ..PUSHഉം PULLഉം കാണുമ്പോള്‍ ഉള്ള കണ്‍ഫ്യൂഷന്‍ ഉള്‍പെടെ നിരവധി രസകരമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ അശോകന്‍ സാറിന്റെ ക്ലാസ്...
വീണ്ടും ആഘോഷങ്ങളുടെ സമയം അഞ്ചാം സെമസ്റ്റര്‍.. ഭാഗികമായി വിജയിച്ച രണ്ടാം ഇന്‍സൈറ്റ് (ഇന്‍സൈറ്റ് - 03,ആദ്യദിനം രാത്രി escotel ഓഫര്‍ ചെയ്ത ഫ്രീ ടോക്ക് ടൈം കൊണ്ടു നടത്തിയ ഫോണ്‍-ഇന്‍-പ്രോഗ്രാം ), FIESTA, ലോകകപ്പ്-03 ല്‍ ഇന്ത്യയുടെ വിജയ സാധ്യതെയെപറ്റിയുള്ള ചൂടേറിയ ചര്‍ച്ചകള്‍ !!! മൈസൂര്‍-ഊട്ടി മെയിന്‍ ടൂര്‍... SALS ഉം-STAS ഉം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അമ്പെയരുടെ പിഴവ് മൂലം മത്സരം ഒരു റണ്ണിനു കൈവിട്ടപ്പോള്‍, തികഞ്ഞ സ്പോര്‍ട്മാന്‍ സ്പിരിറ്റോടെ കളിക്കളം വിട്ടെങ്കിലും ആ കിരീടമോഹം ഇന്നും ഒരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു. ഇതിനിടയില്‍ ഓണം , കേരളപ്പിറവി , ക്രിസ്തമസ് ആഘോഷങ്ങളില്‍ തീപ്പൊരി പ്രസംഗവുമയെത്തുന്ന ഓഫീസ് സ്റ്റാഫ് (അവരുടെ പേരുകള്‍ മറന്നുപോയി ). ആഘോഷതിമിര്‍പ്പില്‍ ആര്‍ട്സും സ്പോര്‍ട്സും ഒക്കെ കടന്നുപോയത് കണ്ണടച്ച് തുറക്കും മുന്‍പെയാണ്, ഒപ്പം വിദ്യാഭ്യാസ കാലഘട്ടത്തിലെ അവസാന പരീക്ഷകളും !!!
ഇതിനപ്പുറം ഞങ്ങളുടെ അതിര്‍വരമ്പുകള്‍ക്കുള്ളിലുള്ള എത്രയെത്ര സംഭവങ്ങള്‍ ...
ക്യാമ്പസ് ജീവിതത്തിനു താത്കാലിക വിരാമം, ജൂനിയേഴ്സ് നല്‍കിയ യാത്രയയപ്പ് .... മെയിന്‍ പ്രൊജെക്ടിനായുള്ള യാത്ര...
ഒടുവില്‍ 2003 ഡിസംബറില്‍ പ്രൊജക്റ്റ് വൈവ.. യാത്രപറയാനുള്ള തിടുക്കമില്ലാതെ ...തെറ്റുകുറ്റങ്ങള്‍ ഏറ്റുപറയാതെ ....സ്നേഹത്തിന്റെ കടങ്ങള്‍ മാത്രം ബാക്കിയാക്കി നൂറുമേനിയോടെ ഞങ്ങള്‍ പടിയിറങ്ങി ..... ഓര്‍മകള്‍ചിക്കിച്ചികയുന്ന ആ ക്യാമ്പസ്...മനസ്സ് ഇപ്പോഴും അവിടെയാണ് !!! ഒരു പക്ഷെ വിദ്യാഭ്യാസ ജീവിതത്തിലെ അവസാന നാളുകള്‍ ഈ ക്യാമ്പസില്‍ ആയതിനാലാവാം ഇത്രയേറെ ഓര്‍മ്മകള്‍..!!! തികച്ചും ജീവിതം ആര്‍ത്തുല്ലസിച്ച ആ നല്ല നാളുകള്‍....കാലം ഒന്നിനും കാത്തുനില്‍ക്കാതെ പിന്തിരിഞ്ഞു നോക്കാതെ ഓടിപ്പോവുകയാണ്. എത്ര ആഗ്രഹിച്ചാലും എന്തൊക്കെ നേടിയാലും ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത സൌഹൃധതിന്റെയും ആഘോഷങ്ങളുടെയും ഒക്കെ ഒരു കാലം...ഈ ഒരു വികാരത്തില്‍ നിന്നുത്ഭവിച്ച ആശയമാവം ആ ക്യാമ്പസിനു എന്തെങ്കിലും തിരിച്ചു നല്‍കുക, ഭാഗ്യവശാല്‍ കഴിഞ്ഞവര്‍ഷം STAS ലൈബ്രറിക്ക് വിപുലമായ പുസ്തകശേഖരം നല്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. എവരിലും പുനസമാഗമത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നുമെന്ന ....പ്രത്യശയൊടെ.....സമര്‍പ്പണം..!!

Friday, June 24, 2011
Kerala Porotta
Kerala Porotta, it is one of my favorite food. It is prepared using a technique which involves waving and puffing the dough so that the flat bread is formed of many layers. If you try it out 3-4 times, you can also be a poratta maker.
Ingredients for the dough :-
Maida – 2 cups
Water – as needed to prepare the dough
Veg Oil/Dalda – 1 tbsp
Salt – to taste
Sugar – ¼ tbsp
Baking Soda – 1/12 tbsp
Step 1Combine all the ingredients in a bowl and knead the dough together thoroughly just like you prepare chappathi/roti dough.Keep it for 1 hr. Covered with a wet muslin cloth. Otherise the top of the dough may become dry.
Divide the dough into 12 equal portions of size a little less than tennis ball.
Step 3 :-
Take a portion and apply some coconut oil on it. In a flat surface apply coconut oil again and roll out the portion to the maximum. Then beat the roll out on the oily surface (Make it as thin as possible both length wise and width wise).
Step 5 :-
Step 7 :-
When 3 or 4 porottas are done, place them in a flat surface and holding them between hands ,beat the hands together(Just like clapping,but 3-4 porottas are between). This will separate the different layers.
Now tasty Kerala Porotta is ready to serve !!!
Step 2 :-

Step 4:-
Then holding at one end of the pleated dough and rotate it just like a spiral. Again use wet cloth to cover it.
Step 5 :-
Apply with oil, roll out each portion just like roti in medium thick, not so thin
Step 6:-
Cook each one with a little oil for 1 or 2 minutes. In air tight container.Step 7 :-
When 3 or 4 porottas are done, place them in a flat surface and holding them between hands ,beat the hands together(Just like clapping,but 3-4 porottas are between). This will separate the different layers.
Now tasty Kerala Porotta is ready to serve !!!
Subscribe to:
Posts (Atom)